തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെയാണ് സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം അദ്ദേഹം സംഘടിപ്പിച്ചത്.

പ്രശസ്ത നടി പൂർണിമ ജയറാം ആണ് ഭാര്യ. മക്കളായ ശരണ്യ ഭാഗ്യരാജ്, നടൻ ശാന്തനു ഭാഗ്യരാജ് എന്നിവരാണ് കുടുംബാംഗങ്ങൾ.

1979-ൽ പുറത്തിറങ്ങിയ ‘സുവർ ഇല്ലാത ചിത്തിരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘ഒരു കൈ ഓസൈ’, ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാടുകൾ’, ‘ഡാർലിംഗ്, ഡാർലിംഗ്, ഡാർലിംഗ്’, ‘മുന്താനൈ മുടിച്ച്’, ‘ധാവണി കനവുകൾ’, ‘ചിന്ന വീട്’, ‘എങ്ക ചിന്ന റാസാ’, ‘അവസര പൊലീസ് 100’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. കുടുംബപ്രേക്ഷകരെ ആകർഷിച്ച കഥകളും വ്യത്യസ്തമായ തിരക്കഥാശൈലിയുമാണ് അദ്ദേഹത്തെ തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാക്കിയത്.

Related Posts