ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിക്കിടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗം തടസ്സപ്പെട്ടതിനെ തുടർന്ന് പ്രവർത്തകരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പരിപാടിക്കിടെ മുഖ്യമന്ത്രി ഡി. കെ. ശിവകുമാർക്ക് അനുകൂലമായി ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഭവം.

‘സങ്കൽപ സമവേശ്’ പരിപാടിയിൽ ഖാർഗെ സംസാരിക്കുന്നതിനിടെയാണ് “ഡി.കെ… ഡി.കെ…” എന്ന മുദ്രാവാക്യം ഉയർന്നത്. ഇതോടെ പ്രകോപിതനായ ഖാർഗെ, ഇത് വ്യക്തിപരമായ പരിപാടിയല്ലെന്നും പാർട്ടിയുടെ ഔദ്യോഗിക വേദിയാണെന്നും ഓർമ്മിപ്പിച്ചു. അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുദ്രാവാക്യം വിളിച്ചവരെ ശാന്തരാക്കാൻ വേദിയിലുണ്ടായിരുന്ന ഡി.കെ. ശിവകുമാർ തന്നെ ഇടപെട്ടു. വ്യക്തിപൂജയ്ക്കല്ല, പാർട്ടിയുടെ ഐക്യത്തിനും ലക്ഷ്യങ്ങൾക്കും വേണ്ടിയാണ് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതെന്ന് ഖാർഗെ പ്രവർത്തകരോട് വ്യക്തമാക്കി.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Related Posts