സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇന്ന് ഏഴ് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ രണ്ട് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഓരോ കേസുകൾ വീതവുമാണ് സ്ഥിരീകരിച്ചത്.

അതേസമയം, നിപ വൈറസ് സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിരീക്ഷണത്തിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. എന്നാൽ നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നും അദ്ദേഹം വെന്റിലേറ്ററിലാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

നിപ രോഗബാധിതൻ്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ നിന്ന് ഇന്ന് ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധിച്ച എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റീവായിട്ടുണ്ട്. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിൽ നിരീക്ഷണത്തിലുള്ളത്.

Related Posts