തമിഴ്നാട്ടിലെ ഡിഎംകെ മുന്നണിയുമായുള്ള രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചതായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്കൊപ്പമായിരിക്കും മുസ്ലിം ലീഗ് പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ മുന്നണി വിടുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ഖാദർ മൊയ്തീൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡിഎംകെയുമായുള്ള സഹകരണം തുടരാൻ കഴിയില്ലെന്നാണ് പാർട്ടിയുടെ നിലപാട്.

ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ച ശേഷം ഭാവി തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകിയില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാഹചര്യം രൂപപ്പെടുമായിരുന്നുവെന്നും, അതിലൂടെ ബിജെപിയുടെ പരോക്ഷ നിയന്ത്രണം ശക്തമാകുമായിരുന്നുവെന്നും ഖാദർ മൊയ്തീൻ ആരോപിച്ചു.

Related Posts