ഡൊമ്മസന്ദ്ര ബസ് ടെർമിനലിനെയും ബൊമ്മസന്ദ്ര മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ച് ബിഎംടിസി പുതിയ ഫീഡർ ബസ് സർവീസ് ജൂൺ 22 മുതൽ ആരംഭിക്കുന്നു. എംഎഫ് 22ജി നമ്പർ ബസ് മുത്തനല്ലൂർ ക്രോസ്, നാരായണഘട്ട, രാമസാഗര, ചന്ദാപുര എന്നിവിടങ്ങളിലൂടെ സർവീസ് നടത്തി ബൊമ്മസന്ദ്ര മെട്രോ സ്റ്റേഷനിലെത്തും.
മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെ ബസുകൾ സർവീസ് നടത്തും. യാത്രക്കാർക്ക് മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ ഫീഡർ സർവീസ് സഹായകരമാകും.