ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരു മന്ദിരത്തിൻ്റെ 34 മത് പ്രതിഷ്ഠാ വാർഷികം ജൂൺ 21 ഞായറാഴ്ച ആഘോഷിക്കുന്നു. സുവർണ്ണ ജൂബിലി വർഷത്തിൽ നടക്കുന്ന പ്രതിഷ്ഠാ വാർഷികത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. ഗോൾഡൻ ജൂബിലിയുടെ പതാകദിനമായും ആചരിക്കും.

ശ്രീനാരായണ സമിതിയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിസമിതി ഓഫീസിൽവച്ച് ജൂൺ 21 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെ രക്തദാന ക്യാമ്പ് നടക്കും. ഈ മഹനീയ കർമ്മങ്ങളിൽ ഭാഗമായി ശ്രീനാരായണ സമിതിയുടെ സുവർണ്ണ ജൂബിലി പ്രവർത്തനങ്ങൾ വിജയിപ്പിക്കണമെന്ന് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അഭ്യർത്ഥിച്ചു.

Related Posts