പ്രൊബേഷണറി ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജ്. ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം താത്കാലികമായി തടഞ്ഞത് വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഫെഡറല്‍ ജഡ്ജാണ്.

കൂട്ട പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്‌ജി വില്യം അൽസുപ്പ്, ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെൻ്റിനോട് ഇതുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടു. ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെൻ്റ് പരിധിവിട്ട് പ്രവർത്തിച്ചുവെന്നും ജഡ്‌ജി കൂട്ടിച്ചേർത്തു.

സാധാരണയായി ഒരു വർഷത്തിൽ താഴെ പരിചയമുള്ള പ്രൊബേഷണറി ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ പുറത്താക്കാ ഫെഡറൽ ഏജൻസികളോട് ഉത്തരവിടാൻ യുഎസ് ഓഫീസ് ഓഫ് പേഴ്‌സണം മാനേജ്മെൻ്റിന് അധികാരമില്ലെന്ന് സാൻ ഫ്രാൻസിസ്കോ ജില്ലാ ജഡ്ജി വ്യക്തമാക്കി.


പുതിയ പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാൻ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യുഎസ് ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെൻ്റ് അടുത്തിടെ പ്രതിരോധ വകുപ്പിനും മറ്റ് ഫെഡറൽ ഏജൻസികൾക്കും മെമ്മോ നൽകിയിരുന്നു. എന്നാൽ ഈ മെമ്മോ ഉത്തരവല്ലെന്നും ജീവനക്കാരെ വിലയിരുത്തനാനുള്ള നിർദേശം ആണെന്നും സർക്കാർ അറ്റോണി കോടതിയിൽ അറിയിച്ചു

Related Posts