സമന്വയ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, ഷെട്ടിഹള്ളി സ്ഥാനീയ സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. സ്ഥാനീയ സമിതി പ്രസിഡണ്ട് ഗോപാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് വാർഷിക റിപ്പോർട്ടും, ട്രഷറർ തങ്കപ്പൻ.ജി വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളായി
എം.പി. ശ്രീധരൻ, ദേവൻ (രക്ഷാധികാരികൾ)
ഗോപാലകൃഷ്ണൻ (പ്രസിഡണ്ട്)
ഉഷ ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
വി.പി.ശശിധരൻ (സെക്രട്ടറി)
മുരളി മോഹൻ (ജോയിൻ്റ് സെക്രട്ടറി)
തങ്കപ്പൻ (ട്രഷറർ)
ശശിധരൻ നായർ (ജോയിൻ്റ് ട്രഷറർ)
രാമദാസ് (ഓർഗനൈസിങ് സെക്രട്ടറി)
മാതൃസമിതി ഭാരവാഹികളായി
കവിത, പദ്മ ദേവൻ (രക്ഷാധികാരികൾ)
സത്യവതി ഗോപാലകൃഷ്ണൻ (പ്രസിഡണ്ട്)
സജിത പ്രസാദ് (വൈസ് പ്രസിഡണ്ട്)
ഉഷ ഗോപാലകൃഷ്ണൻ (സെക്രട്ടറി)
അപർണ (ജോയിൻ്റ് സെക്രട്ടറി)
ഭവ്യ പ്രസാദ് (ട്രഷറർ)
ഷൈനി കെ.വി (ജോയിൻ്റ് ട്രഷറർ)
ഹൈമ സുരേഷ്, സുജിത സുരേഷ് (ഓർഗനൈസിങ് സെക്രട്ടറി)
ബാലഗോകുലം ഭാരവാഹികളായി
എം.പി.ശ്രീധരൻ (പ്രസിഡണ്ട്)
ഷൈനി (സെക്രട്ടറി)
പ്രദീപ്കുമാർ (ട്രഷറർ)
പുതുതായി രുപീകരിച്ച യുവജന സമിതി “യുവശക്തി”യുടെ ഭാരവാഹികളായി
പ്രമോദ് കൃഷ്ണൻ (പ്രസിഡണ്ട്)
ഹൃദിക സുരേഷ് (സെക്രട്ടറി)
ആദിനാഥ് ആർ.മനോജ് (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ ദാസരഹള്ളി ഭാഗ് സെക്രട്ടറി പ്രശോഭ് സംബന്ധിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രസിഡണ്ട് ഗോപാലകൃഷ്ണൻ നന്ദി അറിയിച്ചു. ശാന്തി മന്ത്രത്തോടെ യോഗം പര്യവസാനിച്ചു.