ആശാ വർക്കേഴ്സിന് ജനുവരിയിലെ ഓണറേറിയം അനുവദിച്ചു. മൂന്നുമാസത്തെയും കുടിശികയും ഇൻസെൻ്റിവും സർക്കാർ അനുവദിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി.
ആശാ വർക്കേഴ്സിനോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആശ വർക്കർമാരുടെ പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചില്ല. അതിനാൽ സമരം തുടരുമെന്നും സമരക്കാർ പറഞ്ഞു.