സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ നാല് മുതൽ എട്ടാം ക്ലാസ്സ്‌ വരെയുള്ള പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ സൗത്ത് റെയിഞ്ച് മുഅല്ലിമീങ്ങൾക്കുള്ള ട്രെയിനിങ് ശിൽപ്പശാല മടിവാള സേവരി ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. സമസ്ത മുഫത്തിശ് പി അബ്ദുല്ല കുഞ്ഞി ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചയോഗത്തിൽ റഷീദ് മൗലവി ഖിറാ’അത്തും ബാംഗ്ലൂർ സൗത്ത് റെയിഞ്ച് സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും പറഞ്ഞു. ബാംഗ്ലൂർ സൗത്ത് റെയിഞ്ച് പ്രസിഡണ്ട് മുസ്തഫ ഹുദവി യുടെ അധ്യക്ഷതയിൽ ബാംഗ്ലൂർ സമസ്ത മുദരിബ് ഹംസ ഫൈസി തോടാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

അധ്യാപകർക്കുള്ള പരിശീലനത്തിന് മുഫത്തിശ് പി അബ്ദുല്ല കുഞ്ഞി ഫൈസി സമസ്ത ട്രെയിനർ ഇസ്മായിൽ ഫൈസി എന്നിവർ നേതൃത്വം നൽകി. ബാംഗ്ലൂർ സൗത്ത് റെയിഞ്ച് മുഅല്ലിം ഡേ ഫണ്ട് ഉദ്ഘാടനം മുസ്തഫ ഇജി പുര മുഫത്തിഷ് പി അബ്ദുല്ല കുഞ്ഞി ഫൈസിക്ക് നൽകി നിർവഹിച്ചു.

റഷീദ് മൗലവി, സത്താർ മൗലവി, മുഹമ്മദ് സഫ്‌വാൻ ഫൈസി എന്നിവർ ട്രൈനിംഗിന് ഫീഡ്ബാക്ക് അവതരിപ്പിച്ചു.സൗത്ത് റെയ്‌ഞ്ച് ട്രഷറർ സലാം അലമ്പാടി ആശംസയും ബാംഗ്ലൂർ ജില്ലാ നിരീക്ഷകൻ സമദ് മൗലവി നന്ദിയും പറഞ്ഞു.

Related Posts