സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് ടെമ്പിൾ ഏരിയ സ്ഥാനീയ സമിതിയുടെ വാർഷിക പൊതുയോഗവും സംഘടനാ തെരഞ്ഞെടുപ്പും സ്ഥാനീയ സമിതി ഓഫീസിൽവച്ച് നടന്നു. സമന്വയ കേന്ദ്ര ജനറൽ സെക്രട്ടറി ശിവപ്രസാദ് ഭദ്രദീപം കൊളുത്തി. തുടർന്ന് സംഘടനാ മന്ത്രവും ഗണഗീതവും ആലപിച്ചുകൊണ്ട് പരിപാടികൾ തുടർന്നു.

സ്ഥാനീയ സമിതി പ്രസിഡണ്ട് കെ ജി അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ യോഗം ചേരുകയും സ്ഥാനീയ സമിതി മാതൃസമിതി, യൂത്ത് വിങ്ങ്, ബാലഗോകുലം എന്നിവയുടെ സെക്രട്ടറിമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർമാർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

സ്ഥാനീയ സമിതി മാതൃസമിതി, യൂത്ത് വിങ്ങ്, ബാലഗോകുലം എന്നിവയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി ഹരികുമാർ, ഭാഗ് വൈസ് പ്രസിഡണ്ട് സജിധരൻ, ദാസറഹള്ളി ഭാഗ് ബാലഗോകുലം സെക്രട്ടറി സുധീഷ് കൃഷ്ണൻ, ജയശങ്കർ, സന്തോഷ്‌ എന്നിവർ ആശംസകൾ അറിയിക്കുകയും ഓർഗനൈസിംഗ് സെക്രട്ടറി രമേശ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വൈകുന്നേരം 4 മണിയോടെ ആരംഭിച്ച പൊതുയോഗത്തിൽ എഴുപതോളം പേർ പങ്കെടുക്കുകയും ശാന്തി മന്ത്രത്തോട് കൂടി കാര്യ പരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തു.

Related Posts