ബെംഗളൂരു നഗരത്തിലെ തുൽസായ് നഗറിൽ 22-കാരിയായ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബ്യൂട്ടി പാർലറിൽ ജോലി ചെയ്തിരുന്ന ഭവാനിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ സുഹൃത്തായ ചന്ദ്രശേഖറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായതായും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഭവാനിയുടെ പിതാവ് ശ്രീനിവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts