അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇറാൻ്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന് നടത്തുമെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു. സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 28നാണ് ഖമനേയി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. മരണത്തിന് 106 ദിവസങ്ങൾക്കുശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി സൂചനകൾ പുറത്തുവരുന്നതിനിടെയാണ് സംസ്കാര തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്കാര ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ചടങ്ങുകൾക്കിടെ സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്കാരം വൈകാൻ സാധ്യതയുള്ള ആക്രമണ ഭീഷണികളാണ് പ്രധാന കാരണമായതെന്നാണ് വിലയിരുത്തൽ.

Related Posts