ബാംഗ്ലൂര്‍ ജില്ലാ മുസ്ലിം ലീഗിന്‍റെ എസ് ഐ ആര്‍ ബോധവല്‍കരണവുമായി ബന്ധപ്പെട്ടുള്ള യോഗം ബാംഗ്ലൂര്‍ ശിഹാബ് തങ്ങള്‍ സെന്‍ററില്‍ വെച്ചു ചേര്‍ന്നു. ബാംഗ്ലൂരിലെ ദലിത് മറ്റു മെെനോരിറ്റി സംഘടനകളുമായി ചേര്‍ന്ന് എസ് ഐ ആര്‍ ബോധവല്‍കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും അതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തങ്ങളില്‍ സജീവമാവാനും തീരുമാനിച്ചു
ജില്ലാ പ്രസിഡന്‍ണ്ട് സയ്യിദ് മൗലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ ലീഡര്‍മാരായ മഹബൂബ് ബെയ്ഗ്, സിറാജുദ്ദീന്‍ കെ, നവാബ്ജാന്‍, ശംസുദ്ദീന്‍ ടി പി, യൂത്ത് ലീഗ് കര്‍ണ്ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ദസ്ഥഗിര്‍ ബെയ്ഗ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും എസ് ഐ ആര്‍ മുന്‍ നിര പ്രവര്‍ത്തകന്‍ കൂടി ആയ കലീമുള്ള എസ് ഐ ആറിന്‍റെ മുന്‍കരുതലുകളെ പറ്റി വിശദീകരിച്ചു.
ബാംഗ്ലൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അലി സ്വഗതവും, സെക്രട്ടറി സിയാഉല്ല നന്ദിയും പറഞ്ഞു. ബാംഗ്ലൂര്‍ ജില്ലാ യൂത്ത് ലീഗ്, വുമന്‍സ് ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.