പ്രവാസി മലയാളി അസോസിയേഷൻ കർണാടക നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘അക്ഷരനിലാവ്’ രചനാ മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഞായറാഴ്ച അവസാനിക്കും. പ്രവാസി മലയാളികൾക്കായി മലയാള കഥാ, ഉപന്യാസ മത്സരങ്ങളാണ് നടത്തുന്നത്. 10 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് കഥാരചനാ മത്സരത്തിലും 18 വയസ്സിന് മുകളിലുള്ളവർക്ക് ഉപന്യാസ മത്സരത്തിലും പങ്കെടുക്കാം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. വൈറ്റ്ഫീൽഡ് ഇമ്മാടിഹള്ളിയിലുള്ള അസോസിയേഷൻ ഓഫീസിൽ ഈ മാസം 21-ന് രാവിലെ 11 മുതൽ ഒന്ന് വരെ കഥാരചനാ മത്സരവും ഉച്ചയ്ക്കു ശേഷം രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഉപന്യാസരചനാ മത്സരവും നടത്തും. രണ്ട് മത്സരത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപ വീതം സമ്മാനമായി ലഭിക്കും. വിജയികൾക്ക് ഓഗസ്റ്റ് 16-ന് നടക്കുന്ന അസോസിയേഷൻ്റെ ഓണാഘോഷമായ ചിങ്ങനിലാവ് പരിപാടിയിൽ സമ്മാനം നൽകും. വിവരങ്ങൾക്കും രജിസ്ട്രേഷനും: 8310252208, 9945239307, 7337734243.