പതിമൂന്നുകാരനായ മകനെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് രാജേഷ് മകനെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദിക്കുന്നത് കുട്ടിയുടെ ബന്ധു വീഡിയോയിൽ പകർത്തിയത്.

ഈ ദൃശ്യങ്ങളാണ് ക്രൂരത പുറത്തു വരാനുള്ള കാരണം. ഈ വിഡിയോ അടക്കം ശിശുക്ഷേമ വകുപ്പ് പോലിസിൽ ഹാജരാക്കുകയും പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലിസ് രാജേഷിനെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് പോലിസ് നിഗമനം.

Related Posts