മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം–3’ക്ക് എതിരെ പരാതി. തൻ്റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്ന് കാട്ടി ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് ജിത്തു ജോസഫിനും ആന്റണി പെരുമ്പാവൂരിനും മോഹൻലാലിനും എതിരെ പരാതി നൽകിയത്.
തൻ്റെ വാഹന നമ്പർ ചിത്രത്തിൽ ഉപയോഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കി എന്ന് മൂന്നാർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ രാജീവ് പറയുന്നു. ആ ഭാഗം സിനിമയില്‍ നിന്ന് നീക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും പരാതിയിൽ പറയുന്നുണ്ട്.