കർണാടകയുടെ പലയിടങ്ങളിലും നാളെ മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ തെക്കൻ കർണാടകയിലും മറ്റന്നാൾ സംസ്ഥാനത്തൊട്ടാകെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11ന് സംസ്ഥാനത്തുടനീളം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ കർണാടകയിൽ ഇന്ന് റെഡ് അലർട്ടാണ്. തെക്കൻ – വടക്കൻ കർണാടകയിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. കർണാടകയുടെ ഏകദേശശം പകുതിയിലധികം പ്രദേശങ്ങളിൽ കാലവർഷം തുടങ്ങിക്കഴിഞ്ഞു. കുടക് ജില്ലയിൽ വ്യാഴാഴ്ച കാലവർഷം ആരംഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്.