ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ (DBTA)യും തൊദൽനുടി കന്നഡ ബാലസാഹിത്യ മാസികയും സംയുക്തമായി പഞ്ച ദ്രാവിഡ ഭാഷാ കവിസംഗമം ജൂൺ 14-ന് രാവിലെ 10 മണിക്ക് വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ സംഘടിപ്പിക്കുന്നു. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, തുളു എന്നീ അഞ്ച് ദ്രാവിഡ ഭാഷകളെ പ്രതിനിധീകരിച്ച് അമ്പതോളം പ്രമുഖ കവികൾ കവിതകൾ അവതരിപ്പിക്കും.
ഡോ.സുഷമാ ശങ്കറിൻ്റെ അധ്യക്ഷതയിൽ ചേരുന്ന ഈ കവിസംഗമം ഭാഷാ-സാഹിത്യ സൗഹൃദത്തിൻ്റെയും സാംസ്കാരിക ഐക്യത്തിൻ്റെയും വേദിയാകും. സംഗമത്തിൽ കുട്ടികളുടെ കന്നഡ സാഹിത്യ മാസിക തൊദൽനുടിയുടെ 13-ാമത് വാർഷിക പതിപ്പും പ്രകാശനം ചെയ്യും.
പ്രശസ്ത കന്നഡ കവി ചുടുക്ക് ചക്രവർത്തി എന്നറിയപ്പെടുന്ന എച്ച്.ഡുൻഡിരാജ്
കവി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത തമിഴ് കവയിത്രി ഡോ.വടിവഴകി സഹായം മുഖ്യാതിഥിയായിരിക്കും. ഡി.ബി.ടി.എ ഉപദേഷ്ടാവ് ഡോ.ന.ദാമോദരഷെട്ടി തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനം ചെയ്യും. സെക്രട്ടറി കെ.പ്രഭാകരൻ സ്വാഗതും വൈസ് പ്രസിഡണ്ട് ഡോ.ബി.എസ് ശിവകുമാർ നന്ദിപ്രകാശനം നടത്തും. പ്രൊഫ.രാകേഷ് അവതാരകനും റെബിൻ രവീന്ദ്രൻ കോർഡിനേറ്ററുമാണ്. ജോയിന്റ് സെക്രട്ടറി ഡോ.മലർവിളി, മായാ.ബി.നായർ, ഡോ.മാല്യാദ്രി മുതലായവർ പങ്കെടുക്കുമെന്ന് ഡി.ബി.ടി.എ പ്രസിഡണ്ട് ഡോ. സുഷമ ശങ്കർ പറഞ്ഞു.
