മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ സ​ലിം കു​മാ​ർ (56) അ​ന്ത​രി​ച്ചു. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സ​ലിം കു​മാ​ർ ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി 10.43ന് ​അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 1969ൽ വ​ട​ക്ക​ന്‍ പ​റ​വൂ​രി​ലാ​ണ് സ​ലിം​കു​മാ​ര്‍ ജ​നി​ച്ച​ത്.​ കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​നി​ലും സാ​ഗ​റി​ലു​മെ​ല്ലാം മി​മി​ക്രി അ​വ​ത​രി​പ്പി​ച്ചുകൊണ്ടാണ് കലാരംഗത്തെത്തുന്നത്. 1996​ൽ ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ അ​ര​ങ്ങേ​റ്റം. ഉ​റ്റ​സു​ഹൃ​ത്താ​യ നാ​ദി​ര്‍​ഷ​യാ​ണ് സ​ലിം​കു​മാ​റി​നെ സി​നി​മ​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ക​യ​റ്റി​യ​ത്.

മീ​ശ മാ​ധ​വ​ൻ, ക​ല്യാ​ണ​രാ​മ​ൻ, സി​ഐ​ഡി മൂ​സ, പു​ലി​വാ​ൽ ക​ല്യാ​ണം, ച​തി​ക്കാ​ത്ത ച​ന്തു, മാ​യാ​വി, ​തിള​ക്കം, തെ​ങ്കാ​ശി​പ്പ​ട്ട​ണം, ചെ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ മൂ​ന്നു​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ത​മി​ഴ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. കം​പാ​ർ​ട്മെ​ന്‍റ്, ക​റു​ത്ത ജൂ​ത​ൻ, ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​റാ​ക​ണം എ​ന്നീ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു.

ഹാ​സ്യ​വേ​ഷ​ങ്ങ​ളിലും സ്വ​ഭാ​വ വേ​ഷ​ങ്ങ​ളി​ലും അ​ദ്ദേ​ഹം ത​ന്മ​യ​ത്വ​ത്തോ​ടെ​യു​ള്ള അ​ഭി​ന​യ മി​ക​വ് തെ​ളി​യി​ച്ചി​രു​ന്നു. ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2010 ൽ ​മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നേടി. അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് എ​ന്ന സി​നി​മ​യി​ലെ പ്ര​ക​ട​ന​ത്തി​ന് 2005 ലെ ​മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​ര​വും അ​യാ​ളും ഞാ​നും ത​മ്മി​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2013 ൽ ​മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു. ക​റു​ത്ത ജൂ​ത​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ക​ഥാ​കൃ​ത്തി​നു​ള്ള 2016 ലെ ​സം​സ്ഥാ​ന പു​ര​സ്‌​കാ​ര​വും നേടി. 2013 ൽ ​മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. ​
ന​ട​ൻ ച​ന്തു, ആ​രോ​മ​ൽ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Related Posts