ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന ഇന്റർ സോൺ ക്രിക്കറ്റ് ടൂർണമെന്റ് നാളെ രാവിലെ 7:30ന് ഹെബ്ബാൾ വെറ്റിനറി കോളജ് ഗൗണ്ടിൽ നടക്കും.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഹോണററി സെക്രട്ടറി സന്തോഷ് മേനോൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സോൺ ചെയർപേർസൺ ഡോ.ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. 10 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ കർണ്ണാടക രഞ്ജി ട്രോഫി മുൻ താരം ആനന്ദ് കട്ടി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വിജയിക്കുന്ന ടീമിന് നാൽപ്പത്തിനായിരം രൂപയും ഹരിപ്പാട് എൻ വി ദേവൻ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഇരുപതിനായിരം രൂപയും ട്രോഫിയും ലഭിക്കുമെന്ന് സോൺ കൺവീനർ കെ സി ബിജു, ടൂർണമെന്റ് ഓർഗനൈസിങ് കമ്മറ്റി കൺവീനർ സജിത്ത് ചന്ദ്രൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് 9886387577.