കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് ദില്ലി സാക്ഷ്യം വഹിക്കുന്നു. പ്രതിഷേധത്തിൻ്റെ ഭാഗമായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തി. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ദില്ലിയിലെത്തിയ അഭിജിത് ദീപ്കെ, പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ജന്തർ മന്തിറിൽ സമരം നടത്താൻ അനുമതി തേടുമെന്ന് അറിയിച്ചു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതിന് പൊലീസ് അനുമതി നൽകാൻ സാധ്യതയില്ല. സമാധാനപരമായ പ്രതിഷേധം മാത്രമാണ് ലക്ഷ്യമെന്ന് സിജെപി ആവർത്തിക്കുമ്പോഴും, അനുമതിക്കായി ആരും ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നാണ് ദില്ലി പൊലീസിൻ്റെ നിലപാട്.

പ്രതിഷേധം അക്രമാസക്തമാകുമോ എന്ന ആശങ്കയിൽ ദില്ലിയിലെ പല പ്രധാന കേന്ദ്രങ്ങളിലും പൊലീസ് അതീവ ജാഗ്രതയിലാണ്. ക്രമസമാധാന പാലനത്തിനായി ആയിരത്തിലധികം ഉദ്യോഗസ്ഥരെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷാ പരിശോധനകളും നിരീക്ഷണവും കർശനമാക്കി. യുവാക്കളുടെ ഈ സമരത്തിന് സമാജ്‌വാദി പാർട്ടിയും ശിവസേന നേതാവ് ആദിത്യ താക്കറെയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts