കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60), ട്രാവലറിന്‍റെ ഡ്രൈവ‍റായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തിൽ ട്രാവലറിൻ്റെ മുൻവശം പൂർണമായും തകർന്നു. അപകടകാരണമെന്താണെന്നു വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Posts