ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാൻ ട്രാഫിക് പൊലീസ് വഴിയൊരുക്കുന്നു. 2,827 കോടി രൂപയുടെ പിഴ കുടിശികയാണു സർക്കാരിനു ലഭിക്കാനുള്ളത്. മെയ് വരെയുള്ള പിഴ ഓൺലൈനായോ, ട്രാഫിക് സെന്ററുകളിൽ വഴിയോ 21 മുതൽ ജൂലൈ 10 വരെ അടയ്ക്കാം. കർണാടക ലീഗൽ സർവീസ് അതോറിറ്റിയുടെ ശുപാർശ പ്രകാരമാണു പിഴ പകുതി അടയ്ക്കാനുള്ള സൗകര്യം വീണ്ടും ആരംഭിച്ചത്.

കഴിഞ്ഞ വർഷം സമാനമായ രീതിയിൽ ഇളവ് അനുവദിച്ചപ്പോൾ 77.41 കേസുകളിൽ നിന്നായി 201 കോടി രൂപയാണു ഗതാഗത വകുപ്പിനു ലഭിച്ചത്.

Related Posts