നിയമ നിർമാണ കൗൺസിലിലെ എംഎൽസി സീറ്റുകളിലേക്ക് പിസിസി അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ് ഉൾ പ്പെടെ 4 പേരെ കോൺഗ്രസ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. 7 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18 നാണ് നടക്കുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ, ബിജെപിയിലെ ഈരണ്ണ കഡദി, നാരായണ കൊറഗപ്പു എന്നിവരുടെ കാലാവധി 25 ന് അവസാനിക്കുന്നതിനെതുടർന്നുള്ള ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.
മലയാളിയായ പി.വി.മോഹൻ, തിപ്പണ്ണ കമക്നൂർ, ശിവണ്ണ മലവള്ളി എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ഹരിപ്രസാദും തിപ്പണ്ണയും നിലവിൽ കൗൺസിൽ അംഗങ്ങളാണ്. ഒരു സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചേക്കും. 5 സീറ്റുകളിൽ വരെ കോൺഗ്രസിന് ജയിക്കാനാകും. ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.