തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് ഫ്ലാ​റ്റി​നു​ള്ളി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത ഹ​രി​യാ​ന സ്വ​ദേ​ശി പി​ടി​യി​ൽ. ടെ​ക്നോ​പാ​ർ​ക്കി​ലെ ഐ​ടി ക​മ്പ​നി​യി​ൽ മാ​നേ​ജ​ർ ആ​യി ജോ​ലി നോ​ക്കു​ന്ന വി​ശാ​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. 70ഓ​ളം ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ചെ​ടി​ച്ച​ട്ടി​ക​ളി​ലും ചെ​റി​യ പാ​ത്ര​ങ്ങ​ളി​ലും ക​വ​റു​ക​ളി​ലുമാ​യാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വി​വ​ര​ത്തി​ൽ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​മാ​സം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ശ​മ്പ​ള​മു​ണ്ട് വി​ശാ​ലി​ന്. ക​ഞ്ചാ​വ് വി​റ്റ് പ​ണ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യം പ്ര​തി​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​ണ് ഇ​യാ​ൾ ഫ്ലാ​റ്റി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ക​ഞ്ചാ​വ് ചെ​ടി​യു​ടെ ഇ​ല​ക​ൾ അ​ര​ച്ച് പാ​ലി​ൽ ചേ​ർ​ത്ത് കു​ടി​ക്കു​കയും ഇ​ല​ക​ൾ ചേ​ർ​ത്ത ച​മ്മ​ന്തി​ പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നതായും ഇയാൾ മൊഴി നൽകി.

Related Posts