പ്രസിദ്ധമായ മടിക്കേരി കൊട്ടാരം ഇനി പൈതൃക ടൂറിസം കേന്ദ്രമാകും. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച കൊട്ടാരം സംരക്ഷിത സ്‌മാരകമായി കേന്ദ്ര ടൂറിസം – സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. കൊട്ടാരം സ്മാരകമാക്കണമെന്നു മൈസൂരു – കുടക് എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു. കൊട്ടാരം നവീകരണത്തിന് ആർക്കിയോളജിക്കൽ വിഭാഗം പല സാധ്യതകൾ തേടുകയാണെന്നു കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് പറഞ്ഞു. ഇവിടെ മ്യൂസിയവും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

Related Posts