നടൻ അജിത് കുമാറിൻ്റെ അമ്മ മോഹിനി മണി(84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് മരണം. ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിൻ്റെ വസതിയിലായിരിക്കും അന്ത്യ കര്‍മങ്ങള്‍ നടക്കുക.

നടന്‍ കമല്‍ ഹാസന്‍, മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയിയലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പായിരുന്നു അജിത്തിൻ്റെ അച്ഛന്‍ സുബ്രഹ്മണി മരണപ്പെടുന്നത്.

Related Posts