കർണാടകയിൽ നേത്യത്വമാറ്റത്തിന് വഴിതുറന്നുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജി വച്ചേക്കും. രാവിലെ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിന് കത്ത് നൽകിയിട്ടുണ്ട്. ഗവർണർ അനുമതി നൽകുന്ന പക്ഷം സിദ്ധരാമയ്യ ഇന്ന് 11 മണിയോടെ രാജി വച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറുന്ന സിദ്ധരാമയിലേക്ക് രാജ്യസഭാ സീറ്റ് നൽകാനാണ് ധാരണ. സിദ്ധരാമയ്യയുടെ രാജിയോടെ ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തും. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന മാരത്തോൺ ചർച്ചകളിലാണ് നേത്രമാറ്റത്തിൽ ധാരണ ആയത്.
2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാർട്ടിയിലുണ്ടാക്കിയ ധാരണ പ്രകാരം സിദ്ധരാമയ്യ മാറിനിൽക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ.