കേരളത്തിൽ റെയ്‌ഡ്‌ നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആകമിച്ച സംഭവം കേന്ദ്ര ആഭ്യന്തരവകുപ്പ് ഗൗരവത്തോടെ പരിശോധിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരേയും വനിതാ ഉദ്യോഗസ്ഥരേയും സിപിഎം മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവർത്തകർ ആക്രമിച്ചത്.

സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് സമ്പർക്കം ചെയ്ത് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുമെന്നാണ് അറിയുന്നത്. ഇഡി ഉദ്യോഗസ്ഥർ അവർ നേരിട്ട അനുഭവത്തെക്കുറിച്ചു ഇവർ ആരാഞ്ഞിട്ടുണ്ട്. ഇന്ററലിജൻസ് ഏജൻസികൾ വിവിധ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളും അവരുടെ ഏജൻസികൾ എടുത്ത ദൃശ്യങ്ങളും ന്യൂഡൽഹിക്ക് അയച്ചുകഴിഞ്ഞു.

Related Posts