പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പിണറായിയെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇഡി എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കേജരിവാളിനെ സമാനമായാണ് ജയിലടച്ചത്. ഭാവന ചമക്കലാണ് എക്സാലോജിക് കേസുമെന്നും ഭാവന ചമച്ചാൽ കുറ്റപത്രമാകില്ലെന്ന് മുമ്പ് കോടതി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന് ആരോപിച്ചു.