സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം 60% വരെ ഉയർത്തി കർണാടക സർക്കാർ. പുതുക്കിയ നിരക്കു സംബന്ധിച്ച കരടു വിജ്ഞാപനം പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷമാണ് അന്തിമ വിജ്ഞാപനം. കർണാടകയിലെ ഏകദേശം 2 കോടി തൊഴിലാളികൾക്ക് ഗുണകരമാകും. ഭക്ഷണം, വസ്ത്രം, താമസം എന്നിവയെ അടിസ്ഥാനമാക്കി വേതനം നിശ്ചയിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥഥാനത്തിലാണു പരിഷ്കരണം നടപ്പിലാക്കിയതെന്നും തൊഴിൽ മന്ത്രി സന്തോ ലാഡ് പറഞ്ഞു.
ബെംഗളൂരു നഗരപരിധിയിൽ വിദഗ്ധ (സ്കിൽഡ്) തൊഴിലാളിയുടെ കുറഞ്ഞ പ്രതിമാസ വേതനം 31114 രൂപയും അവിദഗ്ധ (അൺസ്കിൽഡ്) തൊഴിലാളിയുടേത് 23376 രൂപയുമാകും. നേരത്തെ ഇത് 15000 രൂപയായിരുന്നു. 3 സോണുകളായി തിരിച്ചാണു വേതനം നിശ്ചയിച്ചിരിക്കുന്നത്. (സോൺ 1), ജില്ലാ ആസ്ഥാനങ്ങൾ, സിറ്റി-കോർപറേഷനുകൾ-ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി(സോൺ 2), മറ്റുമേഖലകൾ (സോൺ 3) എന്നിങ്ങനെയാണിവ.