ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2 15ന് പുറപ്പെട്ടിരുന്ന കോഴിക്കോട് വഴിയുള്ള തൃശൂർ ഗരുഡ എസി ബസിൻ്റെ സമയത്തിലും റൂട്ടിലും മാറ്റം. ബസിൻ്റെ റൂട്ട് സേലം, കോയമ്പത്തൂർ വഴി സർവീസ് പുനഃക്രമീകരിച്ചിരിക്കുകയാണ്.

രാത്രി 7.45ന് പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (8.45), ശാന്തിനഗർ (8.59), പാലക്കാട് (4 14) വഴി രാവിലെ 5.44ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 7മണിക്ക് പുറപ്പെട്ട് സേലം വഴി പുലർച്ചെ 4.05ന് ബെംഗളൂരുവിലെത്തും.

രാവിലെ 10മണിക്ക് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ട് പോകുന്ന നോൺ എസി ഡീലക്സ് ബസിന് പകരം, എസി പ്രീമിയം സീറ്റർ ബസ് സർവീസ് നടത്തും. ഉച്ചയ്ക്ക് 12നുള്ള എസി സീറ്റർ ബസിന് പകരം നോൺ എസി ഡീലക്സ് ബസ് ഏർപ്പെടുത്തി. കൂടാതെ രാവിലെ 9ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ഡീലക്‌സ് സ്പെഷൽ ബസ് സർവീസും ആരംഭിച്ചു.

Related Posts