യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൾസർ സുനിയെ ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ കുറുപ്പംപടി രായമംഗലത്തെ ഹോട്ടലിൽ ആണ് അതിക്രമം നടത്തിയത്.

ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ത്തു. ജീവനക്കാരെ കൊല്ലുമെന്നും സുനി ഭീഷണി മുഴക്കി. ബഹളമുണ്ടാക്കിയതും സാധനനങ്ങൾ തല്ലിതകർത്തിയതിനുമാണ് കുറുംപ്പംപടി പോലീസ് സുനിക്കെതിരേ കേസെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുമെന്നാണ് വിവരം.ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ ആദ്യം ഓർഡർ എടുത്തതാണെങ്കിലും രണ്ടാമത് വീണ്ടും ജീവനക്കാരൻ ഓർഡർ എടുക്കാൻ എത്തിയപ്പോൾ സുനി പ്രകോപിതനാവുകയായിരുന്നു.

മാധ്യമങ്ങളോട് പ്രതികരിക്കരുത്, മറ്റ് കേസുകളിൽ ഉൾപ്പെടരുത് എന്നതടക്കം കർശന ഉപാധികളോടെയാണ് യുവനടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം ലഭിച്ചത്.

Related Posts