കേരള സമാജം വൈറ്റ് ഫീൽസ് സോണും വൈദേഹി മെഡിക്കൽ കോളേജും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. ദോഡ്ഡബാനഹള്ളി വിദ്യഗിരി അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം ഉദ്ഘാടനം ചെയ്തു.
സോൺ ചേയർമാൻ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി അനിൽകുമാർ ഒ.കെ, സോൺ കൺവീനർ ജയകുമാർ, വിദ്യഗിരി അപ്പാർട്ട്മെന്റ് പ്രസിഡണ്ട് തനുജ്, ഡോ. മേരി ഡിസൂസ എന്നിവർ സംസാരിച്ചു. എട്ട് മെഡിക്കൽ ഡിപ്പാർട്ട്മെന്റുകളുടെ സേവനം ലഭ്യമാക്കിയ ക്യാമ്പിന് ശിവദാസ്, വിന്നി, സുജിത്, ജിതിൻ, പ്രജിൻ, സജിത്, പ്രിയദർശിനി, ജിതിൻ, അനുമോഹൻ, ഷെന്നി, ഷെമീന, പാർവതി തുടങ്ങിയർ നേതൃത്വം നൽകി.