മുഖ്യമന്ത്രി വി.ഡി.സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സന്ദർശിച്ചുകൊണ്ടാണ് കൂടിക്കാഴ്ചകൾക്ക് തുടക്കമിട്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും മുഖ്യമന്ത്രി സന്ദർശിച്ചു. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി പുനഃസംഘടന ഉൾപ്പെടെയുള്ള സുപ്രധാന സംഘടനാ കാര്യങ്ങൾ ചർച്ചയായതായാണ് സൂചന.
ഇതിനുശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും സന്ദർശിച്ചു. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നേതാക്കളോട് നന്ദി അറിയിച്ചു.