കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. കശുവണ്ടി ശേഖരിക്കാൻ പോയ വെള്ളി (70), ഭാര്യ ലീല (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്ലോക്കിലാണ് സംഭവം നടന്നത്.
ഇന്ന് വൈകീട്ടാണ് സംഭവമെന്നാണ് സൂചന. മൃതദേഹം പ്രദേശത്തുനിന്ന് നീക്കാന്‍ പ്രദേശവാസികള്‍ സമ്മതിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.