വനം വകുപ്പിൻ്റെ നേതൃത്വത്തിൽ മൈസൂരു നഗരത്തിൽ 34,000 വ്യക്ഷത്തൈകൾ നടും. ഒരു കിലോമീറ്റർ പരിധിയിൽ 300 മരങ്ങൾ നടാനാണു ലക്ഷ്യമിടുന്നത്. പരിസരപ്രദേശങ്ങളിലെ പാർക്കുകൾ, സ്‌കൂൾ, കോളജ് ക്യാംപസുകൾ, നഗരറോഡുകൾ എന്നിവ കേന്ദ്രീകരിച്ചാണു തൈകൾ നടുക. ജൂൺ ആദ്യവാരം മുതൽ 12 ഇനങ്ങളിലുള്ള ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. വനംവകുപ്പിൻ്റെ കീഴിലുള്ള ജില്ലയിലെ 6 നഴ്സറികളിലാണു തൈകൾ ഉൽപാദിപ്പിക്കുന്നത്.

കൃഷിയിടങ്ങൾക്കു ചുറ്റും മരങ്ങൾ നടുന്നതിന് കർഷകർക്കു ഇൻസെന്റീവ് ഉൾപ്പെടെ നൽകുന്നതു സർക്കാരിൻ്റെ പരിഗണനയിലുണ്ട്. കർഷകർക്കായി 1.4 ലക്ഷം തൈകൾ വിതരണം ചെയ്യാനാണ് പരിപാടി. കഴിഞ്ഞ വർഷം, വനം വകുപ്പ് വിവിധ ഇനങ്ങളിലുള്ള 2.7 ലക്ഷം തൈകൾ വിതരണം ചെയ്തു, അതിൽ 1.1 ലക്ഷം നഗരപരിധിക്കുള്ളിൽ ആയിരുന്നു.

Related Posts