ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ നടക്കാനിരുന്ന നാലാമത് ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു. ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സണും ആഫ്രിക്കൻ യൂണിയൻ കമ്മിഷനും ഇന്ത്യയും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഉച്ചകോടി മാറ്റിവെക്കാൻ തീരുമാനിച്ചത്‌. ഈ മാസം 28ന് ഡൽഹിയിൽ നടത്താനിരുന്ന ഉച്ചകോടിയാണ് മാറ്റിവച്ചത്. ഉച്ചകോടിയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Related Posts