എം പി ജോസ് കെ.മാണിയുടെ മകള്‍ പ്രിയങ്കയ്ക്ക് പാമ്പ് കടിയേറ്റു. പ്രിയങ്കയെ പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ നിഷ ജോസ് കെ. മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച് ഇന്നലെ വൈകുന്നേരമാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് പ്രിയങ്ക. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ല. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Posts