കിരീടം എന്ന സിനിമയിലെ മോഹൻലാൽ അഭിനയിച്ച സേതുമാധവൻ എന്ന കഥാപാത്രം ഇന്നും മലയാളികൾ നെഞ്ചേറ്റുന്ന സിനിമയാണ്. മോഹന്‍ലാലിൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങിലൊന്നായിരുന്നു സേതുമാധവന്. മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിൻ്റെ 1989ൽ പുറത്തിറങ്ങിയ ‘കിരീടം’. കൃപാ ഫിലിംസിൻ്റെ ബാനറില്‍ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിർമിച്ചത്. ചിത്രം റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്നു. കിരീടം ഡോൾബി അറ്റ്മോസിൽ 4K ദൃശ്യഭംഗിയിൽ റീ റിലീസിന് തയ്യാറായിരിക്കുകയാണ്.
മോഹൻലാലിൻ്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം അടുത്തമാസം റീ-റിലീസിന് എത്തും.