വയനാട് ഒഴികെ സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുക.

,ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ, കാസർഗോഡ് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു.

മൂവാറ്റു മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂൾ, തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ,

അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത് വാർഡിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Posts