ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും. ശക്തമായ മഴ നഗരത്തിൽ വൻ യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനും വഴിവെച്ചിരിക്കുകയാണ്. ഓഫിസ് വിട്ട് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ജീവനക്കാരും വാഹനമോടിക്കുന്നവരും റോഡുകളിൽ മണിക്കൂറുകളോളം കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായ കൊടുംചൂടിൽ വലഞ്ഞിരുന്ന സിലിക്കൺ സിറ്റിക്ക് ആശ്വാസമായി പരക്കെ കനത്ത മഴയും കാറ്റും.
പെട്ടെന്നുണ്ടായ ശക്തമായ മഴ നഗരത്തിൽ വൻ യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനുമാണ് വഴിവെച്ചത്. ഓഫിസ് സമയത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ജീവനക്കാരും വാഹനമോടിക്കുന്നവരും റോഡുകളിൽ മണിക്കൂറുകളോളം കുടുങ്ങി വലഞ്ഞു.
പെട്ടെന്ന് പെയ്ത കനത്ത മഴയെത്തുടർന്ന് ഇരുചക്രവാഹന യാത്രക്കാർ റോഡരികുകളിലും കടത്തിണ്ണകളിലും ബസ് സ്റ്റോപ്പുകളിലും ബൈക്കുകൾ പാർക്ക് ചെയ്ത് അഭയം തേടിയത് പലയിടങ്ങളിലും ഗതാഗതം കൂടുതൽ സങ്കീർണ്ണമാക്കി.
നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ശാസ്ത്രീയമായ ഓവുചാൽ സംവിധാനമില്ലാത്തതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ പലതും തടാകങ്ങൾക്ക് സമാനമായ രീതിയിൽ വെള്ളക്കെട്ടുകളായി.