കേരളസമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ വനിതാവിംഗിൻ്റെ മാതൃദിനാഘോഷത്തിൻ്റെ ഭാഗമായി ഗാന്ധി ഓൾഡേജ് ഹോമിൽ സന്ദർശനം നടത്തി. ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം സമാജം ഭാരവാഹികൾ കേക്ക് മുറിച്ച് മാതൃദിനം സംഘടിപ്പിച്ചു. ഓൾഡേജ് ഹോമിൽ താമസിക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുകയും സമാജം അംഗങ്ങൾ അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
ഓൾഡേജ് ഹോമിലേക്ക് ആവശ്യമായ സാരി, നൈറ്റി, ബർമുഡ, ഷർട്ട് തുടങ്ങിയ വസ്ത്രങ്ങൾ വിതരണം ചെയ്തു. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായിരുന്നു ഈ മാതൃദിനാഘോഷമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ചെയർമാൻ അനിൽകുമാർ, കൺവീനർ ലിജു, ഫിനാൻസ് കൺവീനർ പ്രസാദ് ടി എൻ, വൈസ് ചെയർമാൻ സഹദേവൻ, ജോയിന്റ് ഫിനാൻസ് കൺവീനർ ജനാർദ്ധൻ നായർ,ജോയിന്റ് കൺവീനഴ്സ്, വനിത ചെയർ പേഴ്സൺ ബിന്ദു സെയിൽസ് രാജ്, വനിത വിംഗ് കൺവീനർ അമ്പിളി സന്തോഷ്, അഡ്വൈസർ അംഗങ്ങൾ റഹീം, സന്ദീപ്, സെയിൽസ് രാജ്, ഓമന, എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂത്ത് വിംഗ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
