പുരോഗമന കലാസാഹിത്യസംഘം (പു.ക.സ) ബാംഗ്ലൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ചലച്ചിത്രകാരനും പു.ക.സ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ഷാജി എൻ കരുൺ അനുസ്മരണം നടത്തുന്നു. ചലച്ചിത്ര സംവിധായകനും നിരൂപകനും എഴുത്തുകാരനുമായ മധു ഇറവങ്കര അനുസ്മരണത്തോടൊപ്പം ‘നവസിനിമയുടെ വർത്തമാനം’ എന്ന വിഷയവും അവതരിപ്പിക്കും.
ബാംഗ്ലൂരിലെ സാംസ്കാരിക സംഘടന പ്രതിനിധികളും എഴുത്തുകാരും പങ്കെടുക്കും.
ഇന്ന് വൈകുന്നേരം 3.30മുതൽ ജീവൻ ഭീമനഗറിലുള്ള കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ ആണ് പരിപാടി. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പ്രശസ്ത എഴുത്തുകാരനായിരുന്ന എം.പി.നാരായണപിള്ളയുടെ ‘യാത്രക്കിടയിൽ’ ടെലിഫിലിമിൻ്റെ പ്രദർശനവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് 9008273313.