2026 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ എം മുകന്ദന് ലഭിച്ചു. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് ഒഎൻവി സാഹിത്യ പുരസ്‌കാരം.

ഒഎൻവി കൾച്ചറൽ അക്കാദമി വർഷം തോറും നൽകി വരുന്ന സാഹിത്യ പുരസ്‌കാരം ഒഎൻവിയുടെ 95-ാമത് ജന്മവാർഷിക ദിനമായ മെയ് 27ന് വൈകുന്നേരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വച്ച് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തിൽ പുരസ്‌കാരം സമർപ്പിക്കും.

പ്രഭാവർമ്മ, ഡോ. എം ലീലാവതി, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ് എം മുകുന്ദനെ പുരസ്കാ രത്തിനായി തിരഞ്ഞെടുത്തത്. കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിച്ച സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി.

മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസ്സിൽ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദൻ മലയാളത്തിൻ്റെ അതിലുപരി രാജ്യത്തിൻറെ തന്നെ അതിപ്രമുഖ എഴുത്തുകാരുടെ നിരയിൽ സ്ഥാനം നേടിയെന്നും ജൂറി വിലയിരുത്തി.

Related Posts