ഇന്ധന വില വർധിച്ചതോടെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 20% – 30 % വരെ വർധിപ്പിച്ചു. ഇതോടെ കർണാടകയിൽനിന്ന് കേരളമുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിൽ നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില വർധിപ്പിച്ചത് കാരണം ഒരു ബസിന് മാസം 15,000 രൂപയുടെ അധികം ബാധ്യത ഉണ്ടാകുമെന്നും ഇന്ധന വില വർധിപ്പിച്ചത് ഇരുട്ടടിയായെന്നും കർണാടക സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എസ്.നടരാജ് ശർമ പറഞ്ഞു. അദ്ദേഹം പറഞ്ഞു.

Related Posts