കോഴിക്കോട് ഓമശേരി പഞ്ചായത്തിലെ തെച്ച്യാട് പ്രവർത്തിച്ചുവന്നിരുന്ന അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിൽ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. 31 വാണിജ്യ സിലിണ്ടറുകള്‍, 29 ഗാര്‍ഹിക സിലിണ്ടറുകള്‍, രണ്ട് ചെറിയ സിലിണ്ടറുകള്‍ എന്നിവയുള്‍പ്പെടെ 62 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഇതിൽ 29 സിലിണ്ടറുകൾ തൊട്ടടുത്ത വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്ന് വാണിജ്യസിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി നിറയ്ക്കാൻ ഉപയോഗിക്കുന്ന അഞ്ച് മോട്ടോറുകളും പിടിച്ചെടുത്തു.