പുറത്ത് വന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യഥാർത്ഥമല്ലെന്നും രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്നും വ്യക്തമാക്കി. ‘കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്. കെ സി വേണുഗോപാലിന് യാതൊരുവിധ മാനസിക വ്യഥയും ഇല്ല – ദീപാ ദാസ് മുൻഷി പറഞ്ഞു.
സർക്കാർ രൂപീകരണത്തിനായി ഉടൻതന്നെ ഗവർണറെ സമീപിക്കും. പുറത്ത് വന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യഥാർത്ഥമല്ല. എംഎൽഎമാർ ഹൈക്കമാന്റിനെ ചുമതലയേൽപ്പിക്കുകയാണ് ചെയ്തത്. മന്ത്രിസഭാ രൂപീകരണത്തിൽ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു.