കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഹാജിമാർക്ക് യാത്രയയപ്പ് നൽകി. ഹജ്ജ് ഭവനിലെത്തിയ തങ്ങളെ കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹ്മദ് ഖാൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തീർത്ഥാടകർക്കായി പ്രത്യേകം പ്രാർത്ഥന നടത്തിയ അദ്ദേഹം ഹാജിമാരുമായി സംവദിച്ചു.

വിശുദ്ധ ഭൂമിയിലേക്കുള്ള ഓരോ ചുവടും പുണ്യമാണ്. പ്രപഞ്ചനാഥൻ്റെ അതിഥികളായി എത്തുന്ന തീർത്ഥാടകർ ലോകസമാധാനത്തിനും മാനവികതയ്ക്കും വേണ്ടി പ്രാർത്ഥിക്കണം. സേവന സന്നദ്ധരായ വൊളണ്ടിയർമാരുടെ പ്രവർത്തനം മാതൃകാപരമാണെന്നും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ബാംഗ്ലൂർ ഓൾ ഇന്ത്യ കെഎംസിസി നേതൃത്വം നൽകുന്ന വിപുലമായ വൊളന്റിയർ സേവനവും ക്യാമ്പിൽ സജീവമാണ്.

സ്ത്രീകളടക്കം അറുപതോളം എഐകെഎംസിസി വൊളണ്ടിയർമാരാണ് മുഴുവൻ സമയ സേവനത്തിനായി രംഗത്തുള്ളത്. എഐകെഎംസിസി പ്രസിഡണ്ട് ടി. ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ നൗഷാദ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി, ഹാജിബ, ട്രോമ കെയർ ചെയർമാൻ ടി.സി മുനീർ, നിസാർ പാടൂർ, ഷുക്കൂർ, റഹ്മാൻ തുടങ്ങിയവർ ചടങ്ങിലും സന്ദർശനത്തിലും സംബന്ധിച്ചു.

Related Posts